വീട്ടിൽ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് അതിക്രമത്തിനിരയായ രമ്യ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം ശാന്തിവിളയിൽ വീട്ടിൽ കയറി സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി കവർച്ച. 50,000 രൂപയും രണ്ട് പവൻ മാലയും കവർന്നു. വൈകീട്ട് ആറരയോടെയായിരുന്നു സംഭവമുണ്ടായത്. വീട്ടിൽ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് അതിക്രമത്തിനിരയായ രമ്യ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സംഭവത്തിൽ രമ്യുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
