സർവീസ് റോഡിലെ അപകടം ആരും ശ്രദ്ധിച്ചിരുന്നില്ല. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകടം അറിയുന്നത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.

തൃശൂർ: തൃശൂർ മുടിക്കോട് ദേശീയ പാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്നാട്ടുകാരനായ കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്. ആപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് പിക്കപ്പ് വാൻ ഡ്രൈവറുടെ മരണം. ഇന്ന് പുലർച്ചെ നടന്ന അപകടം നാട്ടുകാർ അറിഞ്ഞത് നേരം പുലർന്ന ശേഷമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാൻ ബസിനോട് ചേർന്ന് ഞെരിഞ്ഞമർന്ന നിലയിലാണ്. മുൻഭാഗം പൂർണമായും തകർന്നു. സർവീസ് റോഡിലെ അപകടം ആരും ശ്രദ്ധിച്ചിരുന്നില്ല. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകടം അറിയുന്നത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഡ്രൈവറുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയുടെ ബന്ധുക്കളെ വിവരമറിയിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Read More : തേങ്ങയിട്ടത് ഇരുമ്പ് തോട്ടി ഉപയോഗിച്ച്, തോട്ടി താഴ്ന്ന് കിടന്ന വൈദ്യുത ലൈനിൽ തട്ടി 60 കാരിക്ക് ദാരുണാന്ത്യം