പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി നിരവധി വാഹനങ്ങള്‍ തകര്‍ന്നു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ടെത്തിയ ലോറിയുടെ ഇടിയേറ്റ് മോട്ടോർ വാഹന വകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങൾ തകർന്നു. ഇന്ന് രാവിലെ 10 മണിയോടെ പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനെത്തിയവരുടെ വാഹനങ്ങളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ മോട്ടോർവാഹന വകുപ്പിന്റെ വാഹനവും മൂന്നു ബൈക്കുകളും തകർന്നു. മൂന്നു പേർക്ക് പരിക്കേറ്റിച്ചുണ്ട് പലരും തലനാരിഴക്കാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ഗ്രൗണ്ടിന് സമീപം വാഹനം നിർത്തി മോട്ടോര്‍വാഹന ഉദ്യോഗസ്ഥർ ഗ്രൗണ്ടിലെത്തിയതിന് പിന്നാലെയായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.