കോഴിക്കോട്: വടകരയിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു. പെട്രോൾ ചോരുന്നു. കണ്ണൂർ-കോഴിക്കോട് ഹൈവേയിൽ ആശ ആശുപത്രിക്ക് സമീപമാണ് പുലര്‍ച്ചെ അപകടം നടന്നത്. വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.