കൊച്ചിയിൽ ടാങ്കർ ലോറിയിടിച്ച് തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. പറവൂരില്‍ നിന്ന് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചേരാനല്ലൂര്‍ ജങ്ഷനില്‍ ലോറി ഇടിക്കുകയായിരുന്നു.

മലപ്പുറം: കൊച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരൂര്‍ സ്വദേശി ആബിദാണ് (34) മരിച്ചത്. പറവൂരില്‍ നിന്ന് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചേരാനല്ലൂര്‍ ജങ്ഷനില്‍ ലോറി ഇടിക്കുകയായിരുന്നു. കള്ളിയത്ത് ഗ്രൂപ്പിലെ ജീവനക്കാരനാണ്.

പിതാവ്: അഷ്റഫ്. മാതാവ്: ഫാത്തിമ. ഭാര്യ: ലുബ. മക്കള്‍: മറിയം മന്ന, നൂഹ് നഹാന്‍.

സഹോദരങ്ങള്‍: നൗഷാദ്, ഷാഹുല്‍ ഹമീദ്, സവാദ്, ഹാജറ.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കാണ് മാറ്റിയത്. ഇന്ന് വൈകുന്നേരം സൗത്ത് അന്നാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

തിരൂരങ്ങാടിയിൽ വാഹനാപകടം

മലപ്പുറം തിരൂരങ്ങാടിയിൽ കെഎസ്ആര്‍ടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. കോഴിക്കോട് നിന്നും പൊൻകുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.