വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാസർകോട്: കാസർകോട് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ടാങ്കർ ലോറിയാണ്. അപകടത്തിൽ പെട്ടത്.
പാലക്കാട്ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായതിനെക്കുറിച്ചുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരില്‍ നിന്ന് പാലക്കാടേക്ക് പോവുകയയിരുന്ന രാജ പ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 20 പേർക്ക് പരുക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
പാലക്കാട് ജില്ലയില്‍ തന്നെ മറ്റൊരു അപകടവാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പലരും പുറത്തേക്ക് തെറിച്ചു വീണു. വൻദുരന്തം ഒഴിവായത് തലനാരിഴക്കാണ്. അപകടം വരുത്തി വച്ചത് ചിറയത്ത് ബസാണെന്ന് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം നടപടി എന്ന് ജോയിന്റ് ആർ.ടി.ഒ പറഞ്ഞു. വളവിൽ ഓവർ ടേക്ക് ചെയ്തു കയറി അപകടമുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബസുകളുടെ അമിത വേഗതയാണ് അപകട കാരണമെന്നും ചിറയത്ത് ബസ് കാറിനെ മറികടന്ന് അപകടമുണ്ടാക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബസ് ഡ്രൈവർ സ്ഥിരമായി അമിത വേഗതയിൽ വാഹനമോടിക്കുന്നയാളാണെന്നും ദൃക്സാക്ഷി പറഞ്ഞു. മുമ്പും ഡ്രൈവറെ താക്കീത് ചെയ്തിട്ടുണ്ട്. അപകടത്തിൽ നാൽപതിലേറെപ്പേർക്ക് പരിക്കേറ്റിരുന്നു, കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലെ വളവിലാണ് നേർക്കുനേർ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെ ഡ്രൈവർമാരുടെ നില ഗുരുതരമാണ്.

