എറണാകുളം സൗത്ത് പൊലീസാണ് പ്രെട്രോൾ ബോംബേറുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തത്
കൊച്ചി: എറണാകുളം രവിപുരത്ത് ബവ്കോ ഔട്ട് ലെറ്റിനു നേരെ പെട്രോൾ ബോംബേറ്. മദ്യം വാങ്ങുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിനു പിന്നാലെയാണ് പെട്രോൾ ബോംബേറ്. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ എറണാകുളം സൗത്ത് പൊലീസ് പ്രെട്രോൾ ബോംബേറുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം ഇതിന് പിന്നാലെ തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതാണ്. തൃശ്ശൂർ പൂത്തോളിൽ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തു. തൃശ്ശൂർ പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ മദ്യശാലയിലാണ് സംഭവം ഉണ്ടായത്. കട അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല, കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് യുവാക്കാള്‍ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന് കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യലിന് ശേഷം ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശ്ശൂർ വെസ്റ്റ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും തൃശ്ശൂർ വെസ്റ്റ് പൊലീസ് വ്യക്തമാക്കി.
