കോഴിക്കോട്: മുക്കം കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിൽ അധ്യാപകരും വിദ്യാർത്ഥികളും നടത്തിവന്ന സമരം ഒത്തുതീർപ്പായി. സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. ശമ്പള വർധന, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ മാനേജ്മെന്‍റ് അനുകൂല നിലപാട് എടുത്തതോടെയാണ് സമരം ഒത്തുതീർപ്പായത്. 

ജോർജ്ജ് എം തോമസ് എംഎൽഎയുടെ മദ്ധ്യസ്ഥതയിലാണ് ചർച്ച നടന്നത്. സമരം ഒത്തു തീർപ്പായതിനെത്തുടർന്ന് നാളെ മുതൽ വീണ്ടും ക്ലാസുകൾ  തുടങ്ങും.