ഇന്നലെ പുലര്‍ച്ചെ 4.30 നോടെയുണ്ടായ ശക്തമായ കാറ്റില്‍ വീടിന് പുറകിലുണ്ടായിരുന്ന വലിയ തേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു

മാന്നാര്‍:കാറ്റിലും മഴയിലും വീടിനു മുകളില്‍ തേക്ക് മരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. ബുധനൂര്‍ തോപ്പില്‍ തെക്കേതില്‍ ഗോപാലകൃഷ്ണന്റെ വീടിനുമുകളിലാണ് തേക്ക് മരം വീണത്. ഇന്നലെ പുലര്‍ച്ചെ 4.30 നോടെയുണ്ടായ ശക്തമായ കാറ്റില്‍ വീടിന് പുറകിലുണ്ടായിരുന്ന വലിയ തേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.

വലിയ ശബ്ദം കേട്ടതോടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗോപാലകൃഷ്ണ്‍ ഭാര്യ സുലോചന(42), മക്കളായ ഗോപുകൃഷ്ണന്‍ (23) ദീപുകൃഷ്ണന് ‍(22) എന്നിവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടുപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു.