താമസസ്ഥലത്തിന് തൊട്ടടുത്തുനിന്ന വലിയ തേക്ക് ഒരുഭാഗം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു.
കൊച്ചി: എറണാകുളം പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി രാഹുൽ ആണ് മരിച്ചത്. വെളുപ്പിന് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇവർ. താമസസ്ഥലത്തിന് തൊട്ടടുത്തുനിന്ന വലിയ തേക്ക് ഒരുഭാഗം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. ലേബർ ക്യാമ്പിനുള്ളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികൾക്കാണ് അപകടം സംഭവിച്ചത്.



