പരപ്പനങ്ങാടി: പൊലീസുകാരനോട് ലഹരിമരുന്ന് വില്‍പ്പനയ്ക്കുള്ള 'കോഡ്' പറഞ്ഞ കൗമാരക്കാർ പിടിയിൽ ആയി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ലഹരി വിൽപനയും ഉപയോഗവും നടത്തി വരുന്നിരുന്ന 'ബോബ് മാർലി' കൂട്ടത്തിൽ പെട്ട 7 പേർ ആണ്  പൊലീസിന്റെ പിടിയിലായത്. ലോക്ഡൗണിനോട് അനുബന്ധിച്ച് പരപ്പനങ്ങാടി  എസ്.ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പൊലീസ് ചെട്ടിപടിയിൽ നടത്തിയ രാത്രി പരിശോധനയിൽ ആണ് സംഘം പിടിയിലായത്. 

അസമയത്ത്  ചെട്ടിപ്പടി ഭാഗത്ത് ബൈക്കിൽ കറങ്ങി നടക്കുകയായിരുന്ന രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്യ്തതോടെയാണ് ലഹരി വിൽപന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ജീപ്പിൽ കയറ്റിയ ശേഷം ഇവരുടെ ഫോണുകൾ കൈകാര്യം ചെയ്യ്ത  ജിനു എന്ന പോലീസ്‌കാരനോട് ലഹരി ഉപയോഗസ്ഥരുടെ  രഹസ്യകോഡായ സ്‌കോർ റെഡിയാണ് എന്ന് പറയുകയും 'സ്‌കോർ' എത്തിച്ച രണ്ട് പേരെ പിടികൂടുകയായിരുന്നു. 

തുടർന്ന്  ഗ്രൂപ്പിലുള്ള മറ്റ്  അഗംങ്ങളെയും തന്ത്രപരമായി വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ലഹരി ഉപയോഗിക്കുവാൻ  ഉപയോഗിക്കുന്ന ബോംഗ്, എന്ന ഉപകരണവും, ഒ സി ബി പേപ്പറുകൾ തുടങ്ങിയവയും കണ്ടെടുത്തു.
'സോംബീസ് ഓഫ് ബോബ് മാർലി' എന്ന രഹസ്യ വാട്ട്‌സ് ഗ്രൂപ്പിലെ അംഗങ്ങൾ ആയ ഇവർ എല്ലാവരും തന്നെ കടുത്ത ലഹരി അടിമകൾ ആയിരുന്നു. 

ഗ്രൂപ്പ് ചാറ്റിങ്ങിൽ വഴിയായിരുന്നു ഇവർ എല്ലാം ലഹരി വസ്തുക്കൾ പരസ്പരം  കൈമാറ്റം ചെയ്യാതിരുന്നത്. ഒരോ ദിവസവും ലഹരി വസ്തുക്കൾ എത്തിക്കുന്നതും, അത് ഉപയോഗിക്കുന്നതുമായ  'സേഫ് സോൺ' എന്ന് ഇവരുടെ ഭാഷയിൽ പറയുന്ന സ്ഥലങ്ങൾ, ഗൂഗിൾ മാപ്പ് വഴി കൃത്യമായ ലൊക്കേഷനുകൾ ഗ്രൂപ്പിൽ ഉള്ളവർക്ക് ഷെയർ ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി. 

പിടിയിലായവരെ എല്ലാം സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം മാതാപിതാക്കൻമാരെ വിളിച്ച് വരുത്തി കൗൺസിലിങ്ങ് നടത്തിയ ശേഷം വിട്ടയച്ചു. അമ്പട്ടൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ബോബ് മാർലി ഗ്രൂപ്പ് അഡ്മിനെയും മറ്റ് ഗ്രൂപ്പ് അംഗങ്ങളെയും സൈബർ സെൽ വഴി ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് പരപ്പനങ്ങാടി സി ഐ  ഹണി കെ.ദാസ് അറിയിച്ചു.