മറ്റൊരു കടുവയുമായി തല്ലുകൂടി തോറ്റതോടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഇരപിടുത്തം ജനവാസ മേഖലയിലാക്കിയത്.

പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയ്ക്ക് തൃശ്ശൂർ മൃഗശാലയിൽ പുനരധിവാസം. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ​ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടിൽ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൌത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടരമാസമായി ആഴ്ചതോറും ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് മൃഗശാലയിലേക്ക് എത്തുന്നത്. കർണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു WWL 127ന്. മറ്റൊരു കടുവയുമായി തല്ലുകൂടി തോറ്റതോടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഇരപിടുത്തം ജനവാസ മേഖലയിലാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് കടുവ വനമൂലികയിലെ കൂട്ടിൽ വീണത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മൃഗശാലയിലെത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം