നൂറ്റാണ്ടുകളോളം മഴയും വെയിലുമേറ്റ് പാട വരമ്പത്തിരുന്ന പെരുംപറയന്റെ ആ കൽ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തിൽ മങ്കൊമ്പിൽ ചതുർത്ഥ്യാകരി തോപ്പിൽ ചിറയിൽ ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠിക്കുകയായിരുന്നു.
കുട്ടനാട്: മങ്കൊമ്പിൽ ക്ഷേത്രം നിർമ്മിച്ച് പെരും പറയ പ്രതിഷ്ഠ നടത്തി. മങ്കൊമ്പിൽ നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരും പറയന്റെ കൽ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തിലാണ് പ്രതിഷ്ഠിച്ചത്. കുട്ടനാടിന്റെ നെൽവയലുകളുടെ കാവാലാളായിരുന്നു പെരും പറയൻ. ചരിത്രവും വിശ്വാസവും കൂടി ചേർന്ന പെരുംപറയന്റെ ജീവിതം കുട്ടനാടിന്റെ ഇതിഹാസമാണ്, ജന്മി-നാടുവാഴിത്തത്വത്തിന്റെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുമാണ്.
നൂറ്റാണ്ടുകളോളം മഴയും വെയിലുമേറ്റ് പാട വരമ്പത്തിരുന്ന പെരുംപറയന്റെ ആ കൽ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തിൽ മങ്കൊമ്പിൽ ചതുർത്ഥ്യാകരി തോപ്പിൽ ചിറയിൽ ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠിക്കുകയായിരുന്നു. ഇതര വിഭാഗങ്ങളിൽ പെട്ടവർ ചേർന്നാണ് പ്രതിഷ്ഠ നടത്തിയത്. തുടർന്ന് നടന്ന സമ്മേളനത്തിൽ നെടുമുടി ജയചന്ദ്രൻ, പ്രമോദ് വെളിയനാട്, എൻ പി വിൻസെൻന്റ്, ടി എസ് പ്രദീപ് കുമാർ, എസ് ജതീന്ദ്രൻ, ടി എസ് സുരേഷ് കുമാർ, അംബരൻ കാവാലം, വികെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
