രാത്രിയിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു, വീട്ടിനകത്തുണ്ടായിരുന്നു അച്ഛനും മകനും രക്ഷപ്പെട്ടു

കുട്ടനാട്: തെങ്ങു വീണ് വീട് തകർന്നു. ഉറങ്ങിക്കിടന്ന പിതാവും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ളായിപ്പറമ്പ് വീട്ടിൽ സഞ്ചേഷിൻറെ വീടിനു മുകളിലേക്ക് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് തെങ്ങ് കടപുഴകി വീണത്. 

വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പുഷ്പാംഗതൻ (58). മകൻ അഭിജിത് (24) എന്നിവരാണ് പരffക്കുകളോടെ രക്ഷപ്പെട്ടത്. പുഷ്പാംഗതന്റെ പിതാവ് ഭാസ്കരൻ, ഭാര്യ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോഴിക്കോട്ട് വീടിനടുത്തുവച്ച് ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു

അതേസമയം, ദാരുണമായ മറ്റൊരു അപകട വാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്. പതിനെട്ട് വര്‍ഷം മുൻപ് കാഞ്ഞങ്ങാട് കുഴൽക്കിണറിൽ വീണ് മരിച്ച പ്രഫുൽ ദാസിന്റെ സഹോദരൻ രാഹുൽ ദാസ് ബൈക്കപകടത്തിൽ മരിച്ചു. ചെമ്മട്ടംവയല്‍ എക്‌സൈസസ് ഓഫീസിന് സമീപത്തെ പരേതനായ മോഹന്‍ദാസ് - വിനോദിനി ദമ്പതികളുടെ മകന്‍ രാഹുല്‍ദാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ജില്ലാ ആശുപത്രി പരിസരത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഇതിന് തൊട്ടടുത്ത് മുൻപ് കുടുംബം താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന കുഴൽക്കിണറിൽ വീണാണ് പ്രഫുൽ ദാസ് മരിച്ചത്.

കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു രാഹുല്‍ദാസ്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 18 വര്‍ഷം മുമ്പാണ് രാഹുല്‍ദാസിന്റെ സഹോദരന്‍ പ്രഫുല്‍ ജില്ലാ ആശുപത്രിക്ക് മുന്നിൽ കുഴല്‍ കിണറില്‍ വീണത്.