കായംകുളം: പത്തുവയസ്സുകാരനെ വീട്ടിലെകുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടിൽ വൈഷ്ണവത്തിൽ ദേവകുമാറിന്‍റെ മകൻ ധനുഷ് ദേവാണ്(10) മരിച്ചത്. എസ് എൻ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയാണ് ധനുഷ് ദേവ്.

രാത്രിയിൽ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട്  പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി12മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയാണ് മാതാവ്. സഹോദരൻ കാശിദേവ്.