പാമ്പിനെ കണ്ടെത്താൻ തുണിക്കട പൊളിച്ച് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല

തൃശൂർ: എറവ് അഞ്ചാംകല്ലിൽ തുണിക്കടയുടെ മുകളിൽ നിന്ന് വീണ പാമ്പിനെ കണ്ടെത്താൻ കട പൊളിച്ചിട്ടും ഫലമുണ്ടായില്ല. എറവിലുള്ള ഓസ്കാർ കളക്ഷൻ എന്ന തുണിക്കടയിലാണ് സംഭവം. സ്ഥാപനത്തിന്റെ ഉടമയായ സ്ത്രീയും ജോലിക്കാരിയും സംസാരിച്ചു നിൽക്കുമ്പോഴാണ് പാമ്പ് മുകളിൽ നിന്ന് വീണത്. ഭാഗ്യം കൊണ്ടാണ് ജീവനക്കാരി പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് ആളുകൾ ഓടിയെത്തി. കടയിലെ സാധനങ്ങൾ മുഴുവൻ പുറത്തിറക്കിയ ശേഷം കട പൊളിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

YouTube video player