Asianet News MalayalamAsianet News Malayalam

'ഒരു കെട്ട് വെള്ളപേപ്പറും, 20 പേനയും'; ഇതൊരു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതിഷേധം

തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്‍റ് കെപിഎം സലീമാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. 

thachanattukara panchayath president Salim protest in taluk hospital office
Author
Thachanattukara-I, First Published Nov 9, 2021, 11:56 AM IST

പാലക്കാട്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാന്‍ വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് 'വ്യത്യസ്തമായ മറുപടി' നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ്. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്‍റ് കെപിഎം സലീമാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ഒരു കിടപ്പ് രോഗിക്ക് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസമാണ്  കെപിഎം സലീമിന്‍റെ സഹായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും വെള്ളക്കടലാസ് ചോദിച്ചത്. എന്നാല്‍ പുറത്ത് പോയി വാങ്ങാനായിരുന്നു ഓഫീസിലെ അധികൃതര്‍ പറഞ്ഞത്.

ഇതോടെയാണ് കെപിഎം സലീം വ്യത്യസ്തമായ പ്രതിഷേധം നടത്തിയത് താലൂക്ക് ആശുപത്രി ഓഫീസിലേക്ക് ഒരു കെട്ട് വെള്ളപേപ്പറും 20 പേനയും വാങ്ങി നല്‍കിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിലെ ഒരു കിടപ്പ് രോഗിക്ക് ആവശ്യമായ മെഡിക്കല്‍ സര്‍‍ട്ടിഫിക്കറ്റിനായി കെപിഎം സലീം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഓഫീസ് രണ്ടാം നിലയിലായിരുന്നതിനാല്‍ കൂടെയുള്ള ഡ്രൈവറെ ആവശ്യമായ രേഖകളുമായി പറഞ്ഞുവിട്ടു. എന്നാല്‍ അപേക്ഷ എഴുതാന്‍ വെള്ളപേപ്പര്‍ ചോദിച്ചപ്പോഴാണ് പുറത്ത് പോയി വാങ്ങിവരാന്‍ ഓഫീസ് അധികൃതര്‍ പറഞ്ഞത്.

ഇതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്‍റിന്‍റെ 'ഒരു കെട്ട് പേപ്പര്‍ നല്‍കി' പ്രതിഷേധം. ഭിന്നശേഷിക്കാരോടും, സാധാരണക്കാരോടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര മോശമായി പെരുമാറുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് എതെന്ന് കെപിഎം സലീം പറയുന്നു.

പരിമിതികളും അ​തി​ജ​യി​ച്ച് കെ.​പി.​എം. സ​ലീം ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലേ​ക്ക് എത്തിയത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനവാർത്തകളിൽ ഒന്നായിരുന്നു. ര​ണ്ടാം വ​യ​സ്സി​ൽ പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​കാ​ലു​ക​ളു​ടെ​യും ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട സ​ലീം ക്ര​ച്ച​സിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇദ്ദേഹം ന​ട​ക്കു​ന്ന​ത്. 

യൂ​ത്ത് ലീ​ഗ് ജി​ല്ല സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റാ​ണ്.തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്​​ട്രീ​യ​ത്തി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ സ​ലീം ചാ​മ​പ്പ​റ​മ്പ് വാ​ർ​ഡി​ൽ നി​ന്നാ​ണ് ജ​യി​ച്ച​ത്. പ്ര​ചാ​ര​ണ സ​മ​യ​ത്ത് വീ​ടി​ല്ലാ​തി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് വാ​ഗ്ദാ​നം ചെ​യ്ത പു​തി​യ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ട് സ​ലീം വാ​ർ​ഡി​ൽ തന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios