Asianet News MalayalamAsianet News Malayalam

ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി 120 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ട്രഷറികളുടെ നവീകരണത്തിനായി നടന്നുകൊണ്ടിരിക്കുന്നത്. പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തോടെ വലിയൊരു കുതിച്ചുചാട്ടം ട്രഷറി മേഖലയില്‍ ഉണ്ടാവും. 

that the treasury system will be strengthened more  said Minister KN Balagopal
Author
Kozhikode, First Published Dec 7, 2021, 12:05 AM IST

കോഴിക്കോട്: സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയില്‍ ട്രഷറി (Treasury ) സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ (K N Balagopal). പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ട്രഷറികളിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ പരാതിരഹിതമാക്കുമെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി 120 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ട്രഷറികളുടെ നവീകരണത്തിനായി നടന്നുകൊണ്ടിരിക്കുന്നത്. പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തോടെ വലിയൊരു കുതിച്ചുചാട്ടം ട്രഷറി മേഖലയില്‍ ഉണ്ടാവും. കേരളത്തിലെ ട്രഷറി സംവിധാനം ഇന്ത്യയിലാകെ മാതൃകയാണ്. ട്രഷറികളിലെ ഐ.ടി ഇനേബിള്‍ഡ് സര്‍വീസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. 

ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിശോധനകള്‍ ട്രഷറിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. 

താലൂക്ക് ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്ന 100 ചതുരശ്രമീറ്ററോളം വരുന്ന ഹാള്‍ നവീകരിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. 19.40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. മേയർ ഡോ. ബീന ഫിലിപ്പ്, ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി സുരേഷ്, കൗണ്‍സിലര്‍ പി.കെ നാസര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എ സലീല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios