Asianet News MalayalamAsianet News Malayalam

മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളും, എഫ്ബിയിൽ പോസ്റ്റിട്ട് അച്ഛനും മകനും ലോറിയിലേക്ക് കാറിടിച്ച് കയറ്റി

കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തിൽ സൂചനകൾ ഉള്ളതായി പറയുന്നു

the father and son died were hit by a car on the lorry
Author
Thiruvananthapuram, First Published Jun 22, 2022, 10:09 AM IST

തിരുവനന്തപുരം: തൻ്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഭാര്യ ഉൾപ്പടെ ഉള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷം ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി. അപകടത്തിൽ അച്ഛനും മകനും മരിച്ചു. ആറ്റിങ്ങൽ മാമത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് വഴിത്തിരിവായത്. 

നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരതത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. 

വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തിൽ സൂചനകൾ ഉള്ളതായി പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

the father and son died were hit by a car on the lorry

വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 

വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരൻ ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം  കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. 

കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരൻ. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.  ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് വിവരം.   ശശിധരനുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമല രാമൻ പറഞ്ഞു.  ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.

Follow Us:
Download App:
  • android
  • ios