സുഭാഷ് സഞ്ചരിച്ച ബൈക്ക് ചവിട്ടിയിട്ടതിന് ശേഷം സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: ബൈക്കില്‍ എത്തിയ സംഘം ഡ്രൈവറെ ആളുമാറി ആക്രമിച്ചു (Attack). പൂവച്ചല്‍ സ്വദേശി സുഭാഷിനെയാണ് ആക്രമിച്ചത്. സുഭാഷ് സഞ്ചരിച്ച ബൈക്ക് ചവിട്ടിയിട്ടതിന് ശേഷം സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുഭാഷിന്‍റെ കാലിന് പരിക്കേറ്റു. സുഭാഷ് കാട്ടാക്കടയിലെ ആശുപത്രിയില്‍ ചികില്‍സ തേടി.
റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു, തടയാനെത്തിയ ആൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കേതുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്.
ഇരുവരും തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച സമീപവാസി ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.
സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊപാതകത്തിന് പിന്നാലെ സാബു സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നുവെങ്കിലും പൊലീസിന്റെ ഊർജ്ജിത അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
