കുടിവെളളവും വൈദ്യുതിയും ഇല്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. മാന്നാര്‍ കുട്ടംപെരുര്‍ തൈച്ചിറ കോളനിയില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കോളനി നിവാസികളാണ് കുടിവെളളവും വൈദ്യുതിയും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. 


മാന്നാര്‍: കുടിവെളളവും വൈദ്യുതിയും ഇല്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. മാന്നാര്‍ കുട്ടംപെരുര്‍ തൈച്ചിറ കോളനിയില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കോളനി നിവാസികളാണ് കുടിവെളളവും വൈദ്യുതിയും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. 

27 ഓളം വീടുകളിലെ കുടുംബങ്ങളാണ് ദുരിതം പേറി കഴിയുന്നത്. കുട്ടംപെരുര്‍ എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും വെള്ളമിറങ്ങിയതോടെയാണ് ഇവര്‍ വീടുകളിലേക്ക് തിരിച്ചെത്തിയത്. പ്രളയത്തില്‍ മുങ്ങിയ വീടുകളുടെ ശുചീകരണത്തിന് താമസം നേരിടുന്നുണ്ട്.

വീടുകളുടെ മുറികളിലും പരിസരങ്ങളിലും ചെളിയില്‍ മൂടപ്പെട്ട നിലയിലാണ്. കിണറുകള്‍ ശുചിയാക്കാന്‍ കഴിയാത്തതിനാല്‍ ശുദ്ധജലമില്ലായ്മയാണ് കോളനി നിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.