നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരേയും പുറത്തെടുക്കുകയായിരുന്നു. സ‌ൽമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. പുന്നാട് ടൗണിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. കർണാടകത്തിൽ നിന്നും പൂക്കൾ കയറ്റിവന്ന മിനി വാൻ നിർത്തിയിട്ട മിനി ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരേയും പുറത്തെടുക്കുകയായിരുന്നു. സ‌ൽമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മദ്യപിച്ചെത്തി അമ്മയുമായി വഴക്ക്, അനുനയിപ്പിക്കാനെത്തിയ മകനെ വെട്ടിയ അച്ഛൻ; മഞ്ചേരി കോടതി വക കഠിന തടവ് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്