ഇന്ന് രാവിലെയും പോസ്റ്റ്‌ മോർട്ടം നടത്താത്തതിനെ തുടർന്നാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്

കോഴിക്കോട്:പോസ്റ്റ്മോർട്ടം വൈകിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. കൊല്ലം സ്വദേശിയായ യുവതിയുടെ പോസ്റ്റ്‌ മോർട്ടം ആണ് വൈകിയത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സ്മൃതി ആണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. പോസ്റ്റ്‌ മോർട്ടത്തിനായി ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ഇന്ന് രാവിലെയും പോസ്റ്റ്‌ മോർട്ടം നടത്താത്തതിനെ തുടർന്നാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ഇന്നലെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്‌ മോർട്ടം നടന്നിരുന്നില്ല.ഇതേ തുടർന്നാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ഉച്ചയോടെ മൃതദേഹം പോസ്റ്റ്‌ മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി.

മുകേഷ് എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങള്‍; രാജിവെച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ


Asianet News LIVE | AMMA | Malayalam Film | Hema Committee | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്