ഓഫീസിൻ്റെ അലമാരയിൽ സൂക്ഷിച്ച 54,450 രൂപ, മൂന്ന് പെൻഡ്രൈവ്, ഒരു വാച്ച് എന്നിവ നഷ്ടപ്പെട്ടു. പ്രതി മോഷ്ടിക്കുന്ന ദൃശ്യം ഓഫീസിനകത്തെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഓഫീസിന് പുറത്തെ സി സി ടി വി ദൃശ്യം തകർത്ത് ഓഫീസിൻ്റെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. 

പാലക്കാട്: വടക്കഞ്ചേരി തേനിടുക്കിന് സമീപം സ്വകാര്യ സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ അര ലക്ഷത്തോളം രൂപ കവർന്നു. തേനിടുക്ക് ദേശീയ പാതയോരത്തെ ക്രഷർ മെറ്റൽ മണൽ വിൽക്കുന്ന സ്ഥാപനത്തിൻ്റെ ഓഫീസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടത്തിയത്. ഓഫീസിൻ്റെ അലമാരയിൽ സൂക്ഷിച്ച 54,450 രൂപ, മൂന്ന് പെൻഡ്രൈവ്, ഒരു വാച്ച് എന്നിവ നഷ്ടപ്പെട്ടു. പ്രതി മോഷ്ടിക്കുന്ന ദൃശ്യം ഓഫീസിനകത്തെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

എഐ ക്യാമറ പിടിക്കാതിരിക്കാൻ നമ്പർ പ്ലേറ്റ് ഇളക്കി; ബുള്ളറ്റിൽ ചീറിപ്പാഞ്ഞ് എംവിഡിയുടെ മുന്നിൽ, യുവാവ് പിടിയിൽ

ഓഫീസിന് പുറത്തെ സി സി ടി വി ദൃശ്യം തകർത്ത് ഓഫീസിൻ്റെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. കൈക്കോട്ടു കൊണ്ട് അലമാര കുത്തിപൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വടക്കഞ്ചേരി എസ് ഐ ജീഷ് മോൻ വർഗ്ഗീസ്, ഫിംഗർ പ്രിൻ്റ് വിദഗ്ധ നിവേദ രാജഗോപാൽ എന്നിവർ സ്ഥലതെത്തി പരിശോധന നടത്തി. സി സി ടി വി യിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; 17കാരിയെ വഴിയിൽ തടഞ്ഞു മർദ്ദിച്ചു; രണ്ടുപേർ പിടിയിൽ