ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികൾ പിടിയില്‍. സ്വർണമെന്ന് കരുതി പ്രതികൾ മോഷ്ടിച്ചത് മോഡലിനായി വെച്ച ആഭരണങ്ങൾ.
കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ പെപ്പര്‍ സ്പ്രേ അടിച്ച് മോഷണം. ജീവനക്കാരിയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു കവർച്ച. പൂക്കാട്ടുപടി റോഡിലുള്ള സാറാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍സില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളിലൊരാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിക്കൂടി.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് മോഷ്ടാക്കളായ തോമസും മാത്യുവും ഈ ജ്വല്ലറി ലക്ഷ്യമാക്കി വന്നത്. ഹെല്‍മറ്റ് ധരിച്ച് അകത്ത് കയറിയ തോമസ് ജ്വലറി ഉടമയായ ബിന്ദുവിന്‍റെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചു. തുടര്‍ന്ന് ഷെല്‍ഫിലുണ്ടായിരുന്ന മാലയുമായി ഇറങ്ങിയോടി. എല്ലാം സിസിസിടിവി ദൃശ്യത്തില്‍ വ്യക്തം. സ്വർണ്ണമെന്ന് കരുതി മോഡലിനായി വെച്ച 8000 രൂപ വിലയുള്ള മാലകളാണ് പ്രതികൾ കവര്‍ന്നത്.
മോഷ്ടിച്ച ബൈക്കുമായാണ് പ്രതികള്‍ സ്വര്‍ണകവര്‍ച്ച് എത്തിയത്. ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ബൈക്ക് മറഞ്ഞു. അതോടെ ബൈക്കോടിച്ച് തോമസ് ഒരു ഭാഗത്തേക്കും മാത്യു മറ്റൊരു ഭാഗത്തേക്കും ഓടി. തോമസിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു. മലപ്പുറം സ്വദേശികളായ പ്രതികൾ സ്ഥിരം മോഷ്ടാകളാണെന്ന് പൊലീസ് പറയുന്നു.

