മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊല്ലം: നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ മോഷണം. മോഷ്ടാവ് പള്ളി കോമ്പൗണ്ടിന് അകത്ത് കടന്നു കാണിക്ക വഞ്ചിയിലെ പണം കവരുകയായിരുന്നു. ഇന്നലെ രാത്രി ആയിരുന്നു മോഷണം. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മോഷ്ടാവ് പള്ളിയിലെത്തുന്നതും മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player