ഓഫീസിലെ അലമാരകൾ തകർത്ത നിലയിലാണ്. ഇന്നലെ അർധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്.

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകൾ തകർത്ത നിലയിലാണ്. ഇന്നലെ അർധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.

YouTube video player