നഗ്നനായി മോഷണം തുടരുന്നതും സിസിടിവിയിൽ പതിഞ്ഞു. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും വിളക്കുകളും മോഷ്ടിച്ചു.

പുനലൂർ: അടിവയലിൽ മുർത്തിക്കാവ് ക്ഷേത്രത്തിൽ മോഷണം. മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് തെന്നിവീഴുന്നതും, തുടർന്ന് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഉടുമുണ്ടഴിച്ച് മുഖം മറച്ച് നഗ്നനായി മോഷണം തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവരുകയും വിളക്കുകൾ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.