സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കായംകുളം: പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ. കായംകുളം കുന്നത്താലുംമൂട് ബിവറേജ് ഔട്ട് ലെറ്റിന് എതിർ വശമുള്ള ഭാരത് പെട്രോളിയത്തിന്‍റെ മണ്ടശ്ശേരിൽ പെട്രോൾ പമ്പില്‍ നിന്നും 50,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കായംകുളം പുതുപ്പള്ളി സ്വദേശി പ്രദീപിനെയാണ് (41) കായംകുളം പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതി പുതിയ മൊബൈൽ ഫോണും തുണിത്തരങ്ങളും വാങ്ങിയിരുന്നു. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

യുവാവിന്‍റെ മാല നദിയിൽ പോയി, ഒഴുക്കും പാറക്കൂട്ടവും വെല്ലുവിളിയായിട്ടും മുങ്ങിയെടുത്ത് ഫയർഫോഴ്സ് സ്കൂബാ ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം