ചിലരുടെ പോക്കറ്റടക്കം പൊലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എല്ലാവരെയും പരിശോധിച്ച ശേഷമാണ് പൊലീസ് പറഞ്ഞയച്ചത്.
കോഴിക്കോട്: കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷണം പോയി. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്. ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ യാത്രക്കാരെ മുഴുവൻ ഇറക്കി ബാഗുകൾ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പൊലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പരിശോധനക്ക് ശേഷം ബസ് യാത്ര തുടര്‍ന്നു.
