Asianet News MalayalamAsianet News Malayalam

കോഴിക്കോട് കോടതിക്കുള്ളില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം?; പൊലീസ് പരിശോധന നടക്കുന്നു

ഇന്ന് രാവിലെ 11:30ഓടെയാണ് അസാധാരണ സംഭവം. മോഷണ ശ്രമം നടന്നതായി മനസിലാക്കിയ ഉടൻ തന്നെ പൊലീസ് പരിശോധന തുടങ്ങി. കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ മുറിയിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.

theft doubts in court building at nadapuram calicut
Author
First Published Apr 18, 2024, 3:02 PM IST

കോഴിക്കോട്: നാദാപുരത്ത് കോടതിക്കുള്ളില്‍ മോഷണ ശ്രമം. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്.  ഇന്ന് രാവിലെ 11:30ഓടെയാണ് അസാധാരണ സംഭവം. മോഷണ ശ്രമം നടന്നതായി മനസിലാക്കിയ ഉടൻ തന്നെ പൊലീസ് പരിശോധന തുടങ്ങി. കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ മുറിയിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഇവിടെ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്. 

നാദാപുരം സി ഐ  എവി ദിനേശിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. എന്തെങ്കിലും രേഖകളോ, വിലപിടിപ്പുള്ള വിവരങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഈ മുറിയില്‍ എന്തെല്ലാമാണ് സൂക്ഷിച്ചിരുന്നത് എന്നതും വ്യക്തമല്ല. 

Also Read:- 30 മണിക്കൂര്‍ വൈകി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം; പ്രതിഷേധവുമായി യാത്രക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios