എല്ലാ ആഴ്ചയിലും തുറക്കുന്ന ഭണ്ഡാരമായതിനാൽ വലിയ സംഖ്യ നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ പള്ളിയില്‍ വീണ്ടും മോഷണം. വടക്കഞ്ചേരി മുഹ്‌യുദ്ദീൻ ഹനഫി പള്ളിയിൽ ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. മോഷണതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

രാത്രിയില്‍ ഭണ്ഡാരത്തിന് സമീപമെത്തി ഇരുന്നശേഷം ഭണ്ഡാരം കുത്തിതുറക്കുന്നതും പണമെടുത്ത് കടന്നുകളയുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ കേസെടുത്ത വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ ആഴ്ചയിലും തുറക്കുന്ന ഭണ്ഡാരമായതിനാൽ വലിയ സംഖ്യ നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

മൂവാറ്റുപുഴയിൽ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്; ആക്രമിച്ചത് വളര്‍ത്തു നായയെന്ന് നഗരസഭ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates