തിരുവനന്തപുരം: ദേശീയ പാതയിൽ തോട്ടക്കാട് പാലത്തിന് സമീപം കാർ മറിഞ്ഞ് 4 പേർക്ക് പരിക്ക്. പേരൂർക്കട അമ്പലംമുക്ക് ശ്രീധന്യ ഹെവനിൽ കിഷോർ ബാബു (53), പ്രിയ (50), കാർത്തിക കിഷോർ (27), ദേവിക കിഷോർ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കിഷോർ ബാബുവിന്‍റെ ഹരിപ്പാടുള്ള
കുടുംബ വീട്ടിലേക്ക് കാറിൽ പോകുകയായിരുന്നു സംഘം.

തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് റോഡിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു. ഇത് കണ്ട് ഇയാള്‍ കല്ലെറിയുകയാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവര്‍ വാഹനം വലത്തോട്ട് വെട്ടിക്കുന്നതിനിടെ സർവ്വേ കുറ്റിയിൽ ഇടിച്ച് വാഹനം ഒന്നിലധികം തവണ മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണ് കല്ലെറിയുന്നതായി ആംഗ്യം കാണിച്ചത്. ഹരിപ്പാടുള്ള കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. കാര്‍ത്തിക് കിഷോറാണ് വാഹനം ഓടിച്ചിരുന്നത്. നാട്ടുകാർ ഇടപെട്ട് പരിക്കേറ്റവരെ ചാത്തൻപാറയിലെ കെ.റ്റി.സി.റ്റി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. 

വായിക്കാം :  ലോകത്ത് കൊവിഡ് രോഗികള്‍ 58 ലക്ഷത്തിലേക്ക്; മരണം 3.5 ലക്ഷം കടന്നു