നിർത്തിയിട്ട കാറിൽ നിയന്ത്രണം വിട്ട മറ്റൊരു കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന കാറിനകത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിക്കുകയായിരുന്നു മെമ്പർ. 

തിരുവനന്തപുരം: വാഹനാപകടത്തിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം ഗിരി കൃഷ്ണന് പരിക്ക്. കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് ഗിരി കൃഷ്ണന്റെ കാറിൽ മറ്റൊരു കാർ ഇടിച്ച് അപകടമുണ്ടായത്. ഗിരി കൃഷ്ണന്‍റെ കാർ പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നിർത്തിയിട്ട കാറിൽ നിയന്ത്രണം വിട്ട മറ്റൊരു കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന കാറിനകത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിക്കുകയായിരുന്നു മെമ്പർ. അപകമുണ്ടാക്കിയ കാർ നടപ്പാതിയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കിളിമാനൂർ പൊലീസ് വ്യക്തമാക്കുന്നത്. വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഗിരികൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരമാണ്.