Asianet News MalayalamAsianet News Malayalam

Arya Rajendran : റോഡപകടത്തില്‍ പരിക്കേറ്റ കുടുംബത്തിന് സഹായമായി മേയര്‍ ആര്യ

പൂജപ്പുരയില്‍ വച്ച് ബൈക്കില്‍ പോവുകയായിരുന്നു അച്ഛനും മകളുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിച്ച് വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. 

Thiruvananthapuram  mayor Arya Rajendran helps family who met accident in Poojapura
Author
Poojapura Juction, First Published Dec 3, 2021, 10:10 PM IST

തിരുവനന്തപുരം പൂജപ്പുരയില്‍ വച്ച് റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് (Accident) സഹായമായി മേയര്‍ ആര്യ രാജേന്ദ്രന്‍ (Arya Rajendran). അപകട സമയത്ത് വഴിയാത്രക്കാരനായ ഒരാളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പൂജപ്പുരയില്‍ വച്ച് ബൈക്കില്‍ പോവുകയായിരുന്നു അച്ഛനും മകളുമാണ് അപകടത്തില്‍പ്പെട്ടത്.

ഇടിച്ച് വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ മേയര്‍ ആര്യ പരിക്കേറ്റ കുട്ടിയെ ഒദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മകളെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങള്‍ക്കായി ശ്രമിക്കുന്നതിനിടെയാണ് മേയര്‍ അപകടം സംഭവിച്ച സ്ഥലത്ത് എത്തിയതെന്നും ദൃക്സാക്ഷിയായ ആള്‍ പറയുന്നു. 


തോരാത്ത മഴ, തമ്പാനൂരിൽ പോലും വെള്ളക്കെട്ടില്ല; നഗരസഭയെ വാഴ്ത്തി സിപിഎം ജില്ലാ സെക്രട്ടറി

തലസ്ഥാന ജില്ലയിൽ അതിശക്തമായ മഴയുണ്ടായിട്ടും നഗരത്തിൽ ഒരിടത്തും വെള്ളക്കെട്ടില്ലാത്തത് നഗരസഭയുടെ പ്രവർത്തനമികവെന്ന് വാഴ്ത്തി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത്. മുൻപ് ചെറിയൊരു മഴ ഉണ്ടായാൽ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്ന തമ്പാനൂരും കിഴക്കേകോട്ടയിലും പോലും ഇക്കുറി വെള്ളകെട്ടുണ്ടായില്ലെന്ന് ആനാവൂർ ചൂണ്ടികാട്ടി. ആമയിഴഞ്ചാൻ തോടിന്‍റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസർക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടിൽ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.


തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ: ഉദ്യോഗസ്ഥർ തട്ടിയെടുത്തത് ലക്ഷങ്ങൾ

തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് സ്ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ . തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു. ഇന്ന് ചേർന്ന് കോർപ്പറേഷൻ കൗൺസിൽ യോ​ഗത്തിലാണ് നികുതി തട്ടിപ്പ് നടന്നതായി മേയ‍ർ തുറന്നു സമ്മതിച്ചത്.  തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ശ്രീകാര്യം സോണിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം

Follow Us:
Download App:
  • android
  • ios