റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാക്കട ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം : അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കാട്ടാക്കട, പൂവച്ചൽ, പൂന്നാംകരിക്കകം സ്വദേശിനിയായ ശരണ്യക്കാണ് (30) അപകടത്തിൽ പരിക്കേറ്റത്. രാവിലെ ആറരയോടെ പൂന്നാംകരിക്കകം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ശരണ്യയെ ഗുരുതര പരുക്കുളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാക്കട ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ യുവാവിനും പരിക്കുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കളമശ്ശേരിയിൽ യുവാവിന്റെ ജീവനെടുത്തത് ജല അതോറിറ്റിയുടെ കുഴി; രണ്ടാഴ്ച കഴിഞ്ഞിട്ടും ആരെയും പ്രതിചേർക്കാതെ പൊലീസ്

'

YouTube video player