Asianet News MalayalamAsianet News Malayalam

മീന്‍ പിടുത്തത്തിനിടെ ഉള്‍ക്കടലില്‍ വെച്ച് മിന്നലേറ്റു, മത്സ്യത്തൊഴിലാളി മരിച്ചു

മിന്നലേറ്റ് ബോധരഹിതനായ അലക്സാണ്ടറിനെ രാത്രി 12 ഓടെ  തീരത്തെത്തിച്ചു. ഉടൻതന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

thiruvananthapuram native young fisherman died in lightning while fishing in deep sea
Author
Thiruvananthapuram, First Published Oct 31, 2021, 8:50 AM IST

തിരുവനന്തപുരം: ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി(fishermen) മിന്നലേറ്റ്(lightning) മരിച്ചു(death). തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ  പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ (32) ആണ് കടലില്‍ വച്ച് മിന്നലേറ്റ് മരിച്ചത്. അലക്‌സാണ്ടറിനൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയൽ, സൈമൺ, രാജു എന്നിവർ  രക്ഷപ്പെട്ടു. 

വെള്ളിയാഴ്ച രാത്രി 10.30 ഓടെ തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റർ അകലെ ഉള്‍ക്കടലിലായിരുന്നു അപകടം. വെള്ളിയാഴ് വൈകിട്ടാണ് അലക്സാണ്ടര്‍ പീറ്ററും സംഘവും തുമ്പ കടപ്പുറത്തുനിന്ന് തുമ്പ  സ്വദേശിയായ ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്‌സ് എന്ന ഫൈബർ വള്ളത്തില്‍ മീൻപിടിക്കാനായി കടലിലേക്ക് പോയത്. 

മിന്നലേറ്റ് ബോധരഹിതനായ അലക്സാണ്ടറിനെ രാത്രി 12 ഓടെ  തീരത്തെത്തിച്ചു. ഉടൻതന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നടപടികൾ  പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം തുമ്പ ഫാത്തിമ മാതാ പള്ളിയിൽ സംസ്‌കാരം നടത്തി. 

Read More: ഛർദ്ദിയെ തുടർന്ന് ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മൂന്നു വയസുകാരന് ദാരുണാന്ത്യം 

Read More: ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം

Follow Us:
Download App:
  • android
  • ios