കോട്ടയം ചിറക്കടവിൽ കിണർ പണിക്ക് ഉപയോഗിക്കുന്ന തോട്ട പൊട്ടി യുവാവിൻ്റെ കൈപ്പത്തി തകർന്നു. ചിറക്കടവ് സ്വദേശി ബൈജുവിൻ്റെ കൈപ്പത്തിയാണ് തകർന്നത്. ഇയാളുടെ കൈയ്യിലിരുന്നാണ് തോട്ട പൊട്ടിയത്. ബൈജു മദ്യലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്

കോട്ടയം: തോട്ട പൊട്ടി കൈപ്പത്തി തകർന്നു. കോട്ടയം ചിറക്കടവിലാണ് അപകടം. ചിറക്കടവ് സ്വദേശി ബൈജു (48) നാണ് പരിക്കേറ്റത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്. ഇയാളുടെ കൈയ്യിലിരുന്നാണ് തോട്ട പൊട്ടിയത്. കിണർ പണിക്ക് ഉപയോഗിക്കുന്ന തോട്ടയാണ് പൊട്ടിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player