ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. 

മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. 

കുട്ടി വീണ ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം രാത്രി ഒമ്ബതോടെ കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ: സജൽ.

Read More : 'വയറുവേദനയാരുന്നു, ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു'; അഞ്ചാം ക്ലാസുകാരിയുടെ മരണം, നെഞ്ച് നീറി അച്ഛൻ