ആലപ്പുഴ: കൈതവനയില്‍ അനധികൃതമായി വ്യാജ ചാരായ നിര്‍മ്മാണത്തിനിടെ മൂന്ന് പേരെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 200 ലിറ്ററോളം കോടയും പൊലീസ് പിടിച്ചെടുത്തു. പഴവീട് വടക്കേവീട് അരവിന്ദ് (20), പഴവീട് ചാക്ക്പറമ്പില്‍ അനന്തു(22), കൈതവന പടൂര്‍ വീട്ടില്‍ ജിതിന്‍ ലാല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

സൗത്ത് പൊലീസിന്റെ ഓപ്പറേഷന്‍ ഡാര്‍ക്ക് ഡെവിളിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൈതവന  മാന്താഴം കാട്ടിനുള്ളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ലോക്ക് ഡൗണിന്‍ ഭാഗമായി മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് വ്യാജ ചാരായം നിര്‍മ്മാണം നടത്തിയത്.