വൈകുന്നേരം 6.15ഓടെയാണ് അപകടമുണ്ടായത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 

കോഴിക്കോട്: കാപ്പി കയറ്റി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കക്കാടംപൊയില്‍ റൂട്ടില്‍ കൂമ്പാറ ആനക്കല്ലുംപാറയില്‍ തിങ്കളാഴ്ച വൈകുന്നേരം 6.15ഓടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. 

മൂന്ന് പേരെയും ഉടന്‍ തന്നെ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. റോഡിന് കുറുകെയാണ് വാഹനം മറിഞ്ഞത്. ലോറിയില്‍ നിന്നും റോഡിലേക്ക് ഓയില്‍ ലീക്കായി വ്യാപിക്കുകയും ചെയ്തു. നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചു.

Read also: നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചു, വീടിന്റെ ഗേറ്റ് തകർത്ത് അടുത്ത വീടിന്റെ പോർച്ചിൽ ഇടിച്ചുകയറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം