മയക്കുമരുന്ന് മൊത്തമായി എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

കോഴിക്കോട്: നഗരമധ്യത്തില്‍ മലപ്പുറം സ്വദേശികളായ യുവാക്കള്‍ 220 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ്(22), കഞ്ഞിപ്പുറ പുളിവെട്ടിപ്പറമ്പില്‍ അജ്മല്‍ പിപി (25), കരിപ്പോള്‍ കാഞ്ഞിരപ്പലന്‍ മുനവീര്‍ കെപി(24) എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് മൊത്തമായി എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ പി വിക്രമന്റെ നിര്‍ദ്ദേശനുസരണം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രജിത്ത് എയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, കോഴിക്കോട് ഐബി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎന്‍ റിമേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)മാരായ അനില്‍കുമാര്‍ പി കെ, പ്രവീണ്‍ കുമാര്‍ കെ പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് വിപിന്‍ പി, സന്ദീപ് എന്‍ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ദാസ് ഇ, സച്ചിന്‍ദാസ് വി, പ്രവീണ്‍ ഇ, സാവിഷ് എ, മുഹമ്മദ് അബ്ദുള്‍ റൗഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രബീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Asianet News Live