ഇന്നലെ പുലർച്ചെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു.
തിരുവനന്തപുരം: മലയിൻകീഴ് തചോട്ടുകാവിൽ തമിഴ്നാട് നിന്ന് ചുടുകല്ല് കയറ്റി വന്ന മിനി ലോറി മരത്തിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ലോറി ഡ്രൈവർ മാർത്താണ്ഡം സ്വദേശി ഷാജി, ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ചാർളി, മനോജ് എന്നിവർക്ക് ആണ് പരിക്ക് ഏറ്റത്. അപകടത്തിൽ തകർന്ന വണ്ടികുള്ളിൽ കുടുങ്ങി കിടന്ന ചാർളിയെ തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വിജയന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പുറത്ത് എടുത്തത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. പരിക്ക് പറ്റിയവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ(ഗ്രേഡ് ) രാജശേഖരൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ മാരായ അമൽ രാജ്, അരുൺ കുമാർ, രാഹുൽ, അനു, ഫയർ റസ്ക്യൂ ഓഫീസർ (ഡ്രൈവർ) സാജൻ, ഹോം ഗാർഡ് അനിൽ എന്നിവർ ചേർന്നാണ് വഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. കാട്ടാക്കട അഗ്നി രക്ഷാ നിലയത്തിലെ സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു.
ഇതിനിടെ വയനാട്ടിലുണ്ടായ ബൈക്ക് അപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബൈക്കിടിച്ച്ഏച്ചോം അടിമാരിയില്‍ ജെയിംസ് (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ഏച്ചോം ബാങ്കിന് സമീപമായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജെയിംസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ കമ്പളക്കാട്ടെയും കല്‍പ്പറ്റയിലെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ലാലി. മകന്‍: ദിപിന്‍.
