കോഴിക്കോട് തിരുവങ്ങൂരിൽ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. അത്തോളി സ്വദേശി വിഘ്നേഷ് (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു.
മലപ്പുറം/കോഴിക്കോട്: രണ്ട് കുട്ടികളടക്കം മലപ്പുറത്തും കോഴിക്കോട്ടുമായി മൂന്ന് പേർ മുങ്ങിമരിച്ചു. മലപ്പുറം അരീക്കോട് സഹോദരങ്ങളായ വിദ്യാർഥികളാണ് കുളത്തിൽ മുങ്ങി മരിച്ചത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥി അഫിയ, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി അഫ്നാൻ എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് തിരുവങ്ങൂരിൽ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. അത്തോളി സ്വദേശി വിഘ്നേഷ് (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
