വിവാഹ വീട്ടിൽ നിന്നും മടങ്ങവേ ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കോഴിക്കോട്: കൊടുവള്ളിയിലെ വാവാട് ദേശീയപാത 776 ൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. സുഹറ, പുല്‍ക്കുടിയില്‍ ആമിന എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്തു തന്നെ മരിച്ച മറിയത്തിന്‍റെ സഹോദരിയാണ് സുഹറ.

വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം ശക്തമായ മഴക്കിടെ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവാഹ വീട്ടിൽ നിന്നും മടങ്ങവേ ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് സ്ത്രീകളില്‍ രണ്ട് പേരാണ് ഇന്ന് മരിച്ചത്. കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. 

ദേശീയപാതയിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു, കണ്ടെയ്നർ ട്രെയിലർ ഇടിച്ച് ദാരുണാന്ത്യം

പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ മരിച്ച മറിയയുടെ സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം വാവാട് ജുമാ മസ്ജിദിൽ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം