വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ്  വൈകിട്ട് മൂന്ന് മണി മുതൽ കാണാതായത്. 

പത്തനംതിട്ട : പത്തനംതിട്ട വയ്യാറ്റുപുഴയിൽ നിന്നും കാണാതായ മൂന്നു വയസ്സുകാരനെ കണ്ടെത്തി. മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്‌മിയനെയാണ് ഇന്ന് മൂന്ന് മണിയോടെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ സമീപത്തെ റബ‍ര്‍ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. 

പത്തനംതിട്ടയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി