ബുധനാഴ്ചയാണ് കുട്ടി വീട്ടിലെ ഡൈനിങ് ടേബിളിൽ നിന്ന് താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റ കുട്ടിയെ  കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കോഴിക്കോട്: ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്‍റെ മകൾ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി വീട്ടിലെ ഡൈനിങ് ടേബിളിൽ നിന്ന് താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred