വിപണിയില്‍ ലക്ഷങ്ങളോളം വിലമതിക്കുന്നതാണ്  പിടികൂടിയ കഞ്ചാവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി. ചില്ലറ വില്‍പ്പനക്കായി മൈസുരുവില്‍ നിന്ന് വാങ്ങി തൃശ്ശൂര്‍ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പരിശോധനയും അറസ്റ്റ്. തൃശൂര്‍ മുകുന്ദപുരം താഴെക്കാട് കുഴികാട്ടുശ്ശേരി പരിയാടന്‍ വീട്ടില്‍ ലിബിന്‍ ജോണ്‍സന്‍ (26) എന്നയാളാണ് അറസ്റ്റിലായത്. എട്ട് കിലോയില്‍ അധികം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 

ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നി ലിബിന്‍ ജോണ്‍സണെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. വിപണിയില്‍ ലക്ഷങ്ങളോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

 പ്രതിയെ തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. ഇയാളുടെ ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.പരിശോധനയിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.എം. മനോജ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുല്‍ സലീം, പി.വി. രജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി. സിബിജ, പി.എം. സിനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സി. സജിത്ത്, വി. സുധീഷ് എന്നിവര്‍ പങ്കെടുത്തു. 

Read More :  കംപ്യൂട്ടർ സെന്‍ററിൽ സുഹൃത്തിന്‍റെ മകളായ 16 കാരിയെ കടന്നുപിടിച്ചു; ബിജെപി പ്രവർത്തകൻ പിടിയിൽ