കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഭർത്താവുമൊത്ത് കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ ഇരുവരും കുളത്തിൽ മുങ്ങുകയായിരുന്നു.

thrissur native woman drowned in temple pond

തൃശൂർ: തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഗിരീഷുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഗിരീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

നമിതയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ ഇരുവരും കുളത്തിൽ മുങ്ങുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.

Read More : തിരുവല്ലയിലെത്തിയ ലോക് മാന്യതിലക് എക്സ്പ്രസിൽ ഒരു യുവാവ്, ബാഗിൽ 32 ലക്ഷം രൂപ; പരിശോധനയിൽ കുടുങ്ങി, അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios