ട്രെയിനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം റെയില്‍വെ പൊലീസ് പിടികൂടി. പോണ്ടിച്ചേരിയിൽ നിന്ന് കടത്തിയ 18 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.

തൃശൂര്‍: ട്രെയിനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം റെയില്‍വെ പൊലീസ് പിടികൂടി. തൃശൂര്‍ റെയില്‍വെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികളടങ്ങിയ ബാഗ് ട്രെയിനുള്ളിൽ കണ്ടെത്തിയത്. പോണ്ടിച്ചേരിയിൽ നിന്നുള്ള നേത്രാവതി എക്സ്പ്രസിൽ നിന്നാണ് അരലിറ്ററിന്‍റെ 18 കുപ്പി മദ്യം റെയില്‍വെ പൊലീസ് പിടികൂടിയത്.

പോണ്ടിച്ചേരിയിൽ നിന്ന് കുറഞ്ഞ വിലയിൽ വാങ്ങിയ മദ്യം കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. മദ്യം കടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിലാണ് ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മദ്യമാണെന്ന് വ്യക്തമായത്. പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള വിദേശ മദ്യമാണ് അനധികൃതമായി കടത്തിയത്.

രേണുകാ സ്വാമി കൊലക്കേസ്; കന്നട സൂപ്പര്‍ താരം ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരിക്ക്

YouTube video player